പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ....
പുതിയ വിദ്യാലയ വര്ഷത്തില്വിജ്ഞാനത്തിന്റെയും വ്യക്തിത്വവികസനത്തിന്റെയും നവഭൂമികള്സ്വായത്തമാക്കുന്നതിന് ആശംസകള്‍നേരുന്നു.പുസ്തകതാളുകള്‍ പകരുന്ന അറിവു മാത്രമല്ല തിരിച്ചറിവിന്റെ അകകണ്ണ് തുറക്കുക എന്നതും വിദ്യാഭാസത്തിന്റെ ലക്ഷ്യമാണ് നന്മ പൂക്കുന്ന വ്യക്തിത്വങ്ങളായി ഓരോ കുട്ടിയും മാറുമ്പോഴാണ് നമ്മുടെ വിദ്യാലയത്തിന്റെ മഹത്വം ഉയരുന്നത്.ശ്രദ്ധയും ഏകാഗ്രതയും അച്ചടക്കവും അനുസരണയുമുള്ള കുട്ടികള്‍ നാളത്തെ സമൂ ത്തിന്റെ വാഗ്ദാനങ്ങളാണ്.ശാസ്ത്രത്തിന്റെയും-ഗണിത്തിന്റെയും-ഭാഷയുടെയും സിദ്ധാന്തപരമായ സങ്കീര്‍ണതകള്‍
സ്വായത്തമാക്കുന്നതോടൊപ്പം പരിസ്ഥിക അവബോധവും കാര്‍ഷിക വൃത്തിയോടാഭിമുഖ്യവും അദ്ധ്വാനശീലവും അപഗ്രഥനപാടവവുമുള്ള വ്യക്തിത്വങ്ങള്രൂപപ്പെടുമ്പോഴാണ് സുസ്ഥിര സാമൂഹ്യ നിര്‍മ്മിതി സാദ്ധ്യമാക്കുന്നത്.
പാഠ്യ-പാഠേത്യര മേഖലകളില്സമഗ്രവികസനത്തിന് ആവശ്യമായ അവസരങ്ങളും പിന്തുണയും നല്‍കുന്നതിന് സ്കൂള്പ്രതിജ്ഞാബന്ധമാണ്.അവസരങ്ങള്പ്രയോജനപ്പെടുത്തി സമൂഹത്തിലും രാഷ്ട്രത്തിനും ലോകത്തിനും വെളിച്ചം പകരുന്ന ജ്യോതിസുകളായി മാറാന്‍ ഓരോരുത്തരും ശ്രമിക്കുക.
നിങ്ങള്‍ പഠിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന്റെ പാരമ്പര്യവും മഹത്വവും തിരിച്ചറിഞ്ഞ് സ്കൂളിന്റെ നിയമങ്ങള്‍ പാലിച്ച് അടക്കമുള്ള മിടുക്കന്മാരും മിടുക്കികളുമായി മാറുക.
ജഗദീശ്വരന്അനുഗ്രഹിക്കട്ടെ.എല്ലാവിധ ആശംസകളും.
ഫാന്‍സി ടീച്ചര്‍