My Blog List

Thursday, 19 June 2014

GOVT. MODEL GIRLS HIGH SCHOOL


പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ....

                  പുതിയ വിദ്യാലയ വര്‍ഷത്തില്‍വിജ്ഞാനത്തിന്റെയും വ്യക്തിത്വവികസനത്തിന്റെയും   നവഭൂമികള്‍സ്വായത്തമാക്കുന്നതിന് ആശംസകള്‍നേരുന്നു.പുസ്തകതാളുകള്‍  പകരുന്ന അറിവു മാത്രമല്ല തിരിച്ചറിവിന്റെ അകകണ്ണ് തുറക്കുക എന്നതും വിദ്യാഭാസത്തിന്റെ ലക്ഷ്യമാണ് നന്മ പൂക്കുന്ന വ്യക്തിത്വങ്ങളായി ഓരോ കുട്ടിയും മാറുമ്പോഴാണ് നമ്മുടെ വിദ്യാലയത്തിന്റെ മ‍‍ഹത്വം ഉയരുന്നത്.ശ്രദ്ധയും ഏകാഗ്രതയും അച്ചടക്കവും അനുസരണയുമുള്ള കുട്ടികള്‍ നാളത്തെ സമൂ ത്തിന്റെ വാഗ്ദാനങ്ങളാണ്.ശാസ്ത്രത്തിന്റെയും-ഗണിത്തിന്റെയും-ഭാഷയുടെയും സിദ്ധാന്തപരമായ സങ്കീര്‍ണതകള്‍
സ്വായത്തമാക്കുന്നതോടൊപ്പം പരിസ്ഥിക അവബോധവും കാര്‍ഷിക വൃത്തിയോടാഭിമുഖ്യവും അദ്ധ്വാനശീലവും അപഗ്രഥനപാടവവുമുള്ള വ്യക്തിത്വങ്ങള്‍രൂപപ്പെടുമ്പോഴാണ് സുസ്ഥിര സാമൂഹ്യ നിര്‍മ്മിതി സാദ്ധ്യമാക്കുന്നത്.

               പാഠ്യ-പാഠേത്യര മേഖലകളില്‍സമഗ്രവികസനത്തിന് ആവശ്യമായ അവസരങ്ങളും പിന്തു‌ണയും നല്‍കുന്നതിന് സ്കൂള്‍പ്രതിജ്ഞാബന്ധമാണ്.അവസരങ്ങള്‍പ്രയോ‍ജനപ്പെടുത്തി സമൂഹത്തിലും രാഷ്ട്രത്തിനും ലോകത്തിനും വെളിച്ചം പകരുന്ന ജ്യോതിസുകളായി മാറാന്‍ ഓരോരുത്തരും ശ്രമിക്കുക.

                നിങ്ങള്‍ പഠിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന്റെ പാരമ്പര്യവും മഹത്വവും തിരിച്ചറിഞ്ഞ് സ്കൂളിന്റെ നിയമങ്ങള്‍ പാലിച്ച് അടക്കമുള്ള മിടുക്കന്‍മാരും മിടുക്കികളുമായി മാറുക.

                   ജഗദീശ്വരന്‍അനുഗ്രഹിക്കട്ടെ.എല്ലാവിധ ആശംസകളും.





                                         ഫാന്‍സി ടീച്ചര്‍

World Music Day June 21

/home/gmghs/Desktop/FANCY/IP-5175.jpg

Thursday, 5 May 2011

Onam

ഓണം

ഉറുമ്പും ഓണത്തിനു കരുതും
കാണം വിറ്റും ഓണം ഉണ്ണണം
ഓണമുണ്ട വയറേ ചൂളം പാടിക്കിട
ഓണം പോലെയാണോ തിരുവാതിര

സ്വപ്നം

തോണിയുടെ സ്വപ്നം

തോണി പുഴക്കരയിലെ മണലില്‍ മുഖം കുത്തികിടന്നു.
ഓളങ്ങളുടെ താരാട്ടും, പുഴക്കാറ്റിന്റെ തലോടലും...
അവളറങ്ങി
ഉറക്കത്തില്‍ അവള്‍ക്കു പൂര്‍വ്വ ജന്മസ്മൃതിയുണര്‍ന്നു
വിലാസലോലുപയായ അവള്‍ ഇരുതീരങ്ങളേയും സ്നേഹിച്ചുപോയി...
ഒരുതീരത്ത് നില്കുമ്പോള്‍ മറുതീരം അവള്‍ക്ക് വേദനയായി
അവിടെയെത്തുമ്പോള്‍ഉപീഖ്ഷിച്ച്ചുപൂന്ന
മറുതീരത്തെയോര്‍ത്തവള്‍കണ്ണീര്‍പൊഴിച്ചു
തോണിക്കാരന്റെ സാന്ത്വനവചസ്സുകള്‍
പാഴിലായിപ്പോയി.
അയാളവളെ ശിക്ഷിച്ചു
പുഴയുടെ നടുവില്‍ തളച്ചിട്ടു
തോണികരഞ്ഞു
പുഴ ഉല‍ഞ്ഞു
കാറ്റുണര്‍ന്നു
മഴ തിമിര്‍ത്തു
മലവെള്ളപ്പാച്ചിലില്‍
കെട്ടഴി‍ഞ്ഞുതോണി ഒഴുകി
പാറയിലിടിച്ചുതകര്‍ന്നു
അവള്‍ മരിച്ചു
വീണ്ടും ജനിച്ചു
മറ്റൊരു തോണിയായി..
പക്ഷേ ഒരുതീരത്തുമാത്രം തളച്ചിടപ്പെട്ടു
അപ്പോള്‍
തീരങ്ങളെ തമ്മില്‍ ബന്ധിച്ച് ഒരു പാലം പണിതീര്‍ന്നിരുന്

Wednesday, 27 April 2011

My Teacher

അലിവോടെന്‍ ഗുരുനാഥന്‍

വിദ്യ അറിവുകള്‍ പകര്‍ന്നിടുന്നു
സ്നേഹത്തോടെന്‍ ഗുരുനാഥന്‍
ജീവനുതുല്യം സ്നേഹിച്ചിടും
വിനയം ഉള്ളൊരു ഗുരുനാഥന്‍

വിശിഷ്ട ഗുണങ്ങള്‍ നല്‍കീടുന്നു
കാരുണ്യത്തോടെന്‍ ഗുരുനാഥന്‍
മന്ത്രാക്ഷരങ്ങള്‍ ചൊല്ലിതന്നു
നന്മയിലേക്ക് വളര്‍ത്തീടുന്നു ഗുരുനാഥന്‍

ഗുരുനാഥന്‍ എന്നും കണ്‍കണ്ടദൈവം
അക്ഷരവിദ്യകള്‍ ചൊല്ലിതന്ന
ഗുരുനാഥനെ മറന്നീടരുതേ
ദൈവതുല്യനായ എന്‍ ഗുരുനാഥനെ.

Holidays

ONAM